ദുബൈ: ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനി തന്നെ. ഈ വര്‍ഷത്തെ ഫോബ്സ് പട്ടികയില്‍ ആദ്യത്തെ നൂറ് ഇന്ത്യന്‍ സമ്പന്നരില്‍ ആറു പേര്‍ മലയാളികളാണ്്. ഇതില്‍ ഒന്നാമന്‍ ഇത്തവണയും ലുലുഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി തന്നെ.
പട്ടികയില്‍ മുന്നിലുള്ള മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 1890 കോടി ഡോളര്‍ (ഏകദേശം 125 ലക്ഷം കോടി രൂപ) ആണ്. മലയാളികളില്‍ മുന്നിലുള്ള എം.എ. യൂസഫലിയുടെ ആസ്തി 370 കോടി ഡോളര്‍ ( ഏകദേശം 24,494 കോടി രൂപ) ആണ്. കഴിഞ്ഞവര്‍ഷം 40 ാം സ്ഥാനത്തായിരുന്ന യൂസഫലി ഈവര്‍ഷം വലിയ മുന്നേറ്റം നടത്തി 25ാം സ്ഥാനത്തത്തെി. മലയാളികളില്‍ രണ്ടാം സ്ഥാനം രവിപിള്ളക്കാണ്.
ഇന്ത്യന്‍ പട്ടികയില്‍ 40ാം സ്ഥാനത്തുള്ള ആര്‍.പി.ഗ്രൂപ്പ ചെയര്‍മാന്‍ രവി പിള്ളയുടെ ആസ്തി 240 കോടി ഡോളറാണ്. 47ാം സ്ഥാനത്തുള്ള ജെംസ് എജുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (200 കോടി ഡോളര്‍), 67ാം സ്ഥാനത്തുള്ള ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (170 കേടി ഡോളര്‍), 81ാം സ്ഥാനത്തുള്ള ഡി.എം.ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ (150 കോടി ഡോളര്‍), 91ാം സ്ഥാനത്തുള്ള ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍ (120 കോടി ഡോളര്‍ ) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് മലയാളികള്‍.
സണ്‍ ഫാര്‍മ ഉടമ ദിലീപ് സാങ്വി (1800 കോടി ഡോളര്‍)യാണ് ഇന്ത്യക്കാരില്‍ രണ്ടാമത്തെ സമ്പന്നന്‍. അസിം പ്രേംജി (1590 കോടി ഡോളര്‍), ഹിന്ദുജ സഹോദരങ്ങള്‍ (1480 കോടി ഡോളര്‍) തൊട്ടുപിന്നിലുള്ളത്. ഗോദ്റെജ് കുടുംബം 1140 കോടി ഡോളറോടെ ഏഴാം സ്ഥാനത്തും 1120 കോടി ഡോളറിന്‍െറ സ്വത്തുമായി ലക്ഷ്മി മിത്തല്‍ എട്ടാം സ്ഥാനത്തും 790 കോടി ഡോളറുമായി കുമാര്‍ ബിര്‍ള പത്താം സ്ഥാനത്തുമാണ് ഈ വര്‍ഷം.
ഗള്‍ഫ് നാടുകളിലെ ഒമ്പത് പേരാണ് ഈ വര്‍ഷം ആദ്യ പട്ടികയില്‍ ഇടം നേടിയത്. 17ാം സ്ഥാനത്തുള്ള മിക്കി ജഗ്താനിയാണ് ഇവരില്‍ മുന്നില്‍. എം.എ. യൂസഫലി, രവി പിള്ള, സണ്ണി വര്‍ക്കി, സുനില്‍ വാസ്വാനി, ഡോ.ബി.ആര്‍.ഷെട്ടി, ഡോ.ആസാദ് മൂപ്പന്‍, പി.എന്‍.സി മേനോന്‍, രഘുവീന്ദര്‍ കടാരിയ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഗള്‍ഫ് ഇന്ത്യക്കാര്‍. എല്ലാവരും യു.എ.ഇയില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.