ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്ര എക്സൈസ് ആന്‍ഡ് കസ്റ്റംസ് ബോര്‍ഡാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയത്. എല്ലാ വിഭാഗത്തിലും പെട്ട ഭക്ഷ്യ എണ്ണക്ക് ഈ മാറ്റം ബാധകമാകും. അസംസ്കൃത ഭക്ഷ്യ എണ്ണയുടെ തീരുവ 7.5 ശതമാനത്തില്‍നിന്ന് 12.5 ശതമാനവും സംസ്കരിച്ച എണ്ണയുടെ വില 15 ശതമാനത്തില്‍നിന്ന് 20 ശതമാനവുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ കാര്‍ഷിക മന്ത്രാലയത്തിന്‍െറ നിര്‍ദേശം പരിഗണിച്ച് റവന്യൂ സെക്രട്ടറി ബുധനാഴ്ച സാഹചര്യം വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ കഴിഞ്ഞയാഴ്ച തീരുവ വര്‍ധിപ്പിക്കണമെന്ന് ധനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഈ വര്‍ധന കര്‍ഷകര്‍ക്ക് വലിയ തോതില്‍ സഹായം ചെയ്യില്ളെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.