ന്യൂഡല്‍ഹി: കുറഞ്ഞനിരക്കോടെ ആകര്‍ഷക പദ്ധതികളുമായി എയര്‍ ഏഷ്യ വിമാന കമ്പനി. 1,090 രൂപയാണ് ഏറ്റവുംകുറഞ്ഞ നിരക്ക്. സെപ്റ്റംബര്‍ 20 വരെയാണ് ഓഫറിലെ ബുക്കിങ് കാലാവധി. 2016 ഫെബ്രുവരി 29 വരെയുള്ള യാത്ര ബുക് ചെയ്യാം. ഇംഫാലിനും ഗുവാഹതിക്കുമിടയിലാണ് എയര്‍ ഏഷ്യ 1,090 രൂപക്ക് വിമാനയാത്ര വാഗ്ദാനംചെയ്യുന്നത്. 1,790 രൂപക്ക് ബംഗളൂരുവിനും പുണെക്കുമിടയില്‍ യാത്രചെയ്യാം. ന്യൂഡല്‍ഹി-ബംഗളൂരു യാത്രക്ക് 3,490 രൂപയാണ് നിരക്ക്. ന്യൂഡല്‍ഹി-ഗോവ യാത്രക്ക് 3,690 രൂപയും പുണെ-ജയ്പൂര്‍ യാത്രക്ക് 4,090 രൂപയും മതിയാകും. അടുത്തവര്‍ഷം 8,90 രൂപ വരെ ടിക്കറ്റ് നിരക്ക് കുറക്കുമെന്ന വാഗ്ദാനവും എയര്‍ ഏഷ്യ നല്‍കിയിരുന്നു. സീസണ്‍ മുന്‍കൂട്ടിക്കണ്ട് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള വിമാന കമ്പനികളുടെ ആകാശയുദ്ധത്തിന്‍െറ ഭാഗമാണ് ഓഫറുകള്‍. വിമാന കമ്പനികള്‍ ആഴ്ചതോറും വാഗ്ദാനങ്ങളുമായി രംഗത്തത്തെുന്നുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സര്‍വിസുകളില്‍ എക്കണോമി ക്ളാസ് യാത്രക്കാര്‍ക്ക് ചൊവ്വാഴ്ചകളില്‍ അടിസ്ഥാനനിരക്കില്‍ 15 ശതമാനം കിഴിവാണ് ജെറ്റ് എയര്‍വെയ്സ് വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.