മുംബൈ: വ്യാപാര തുടക്കത്തില്‍ ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യന്‍ ഓഹരി വിപണി പിന്നീട് തിരിച്ചു കയറി. മുംബൈ സൂചിക സെന്‍സെക്സ് 95.55 പോയന്‍റ് ഉയര്‍ന്ന് 26,127.93 പോയന്‍റിലും ദേശീയ സൂചിക നിഫ്റ്റി 36.40 പോയന്‍റ് ഉയര്‍ന്ന് 7,917.10 പോയന്‍റിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാപാരം തുടങ്ങിയപ്പോള്‍ സെന്‍സെക്സ് 375 പോയന്‍റും നിഫ്റ്റി 80 പോയന്‍റും ഇടിഞ്ഞിരുന്നു.254 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 772 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണിയിലെ അസ്ഥിരതയാണ് ഇന്ത്യന്‍ വിപണിയിലെ ഇടിവിന് വഴിവെച്ചത്.
ജപ്പാന്‍ സൂചിക ഹാങ് ഷായ് 38.84 പോയന്‍റ് ഉയര്‍ന്ന് 21,443.80 പോയന്‍റിലും യു.എസ് സൂചിക ഡൗജോണ്‍സ് 204.9 പോയന്‍റ് ഇടിഞ്ഞ് 15,666.44 പോയന്‍റിലുമത്തെി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 39.27 ഡോളറായി കുറഞ്ഞു.
തിങ്കളാഴ്ചത്തെ കനത്ത ഇടിവില്‍ തകര്‍ന്ന ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച നില മെച്ചപ്പെടുത്തിയിരുന്നു. സെന്‍സെക്സ് 290.82 പോയന്‍റ് തിരിച്ചുകയറി 26,032.38ല്‍ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 71.70 പോയന്‍റ് തിരിച്ചുപിടിച്ച് 7880.70ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചു. ചരക്കുസേവന നികുതി ബില്‍ പാസാക്കിയെടുക്കാന്‍ പാര്‍ലമെന്‍റിന്‍െറ പ്രത്യേക സമ്മേളനം വിളിക്കാന്‍ ആലോചനയുണ്ടെന്ന സര്‍ക്കാറിന്‍െറ പ്രഖ്യാപനമാണ് വിപണിക്ക് ആശ്വാസം പകര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.