ഐ.ഒ.സി ഓഹരിവില്‍പന ഇന്ന്

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ 10 ശതമാനം ഓഹരി തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കും.
9302 കോടി രൂപ ഇതുവഴി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 68.6 ശതമാനമാണ് നിലവില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഓഹരിപങ്കാളിത്തം. ഇതില്‍നിന്ന് 24.28 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍സ് രീതിയിലാണ് വിറ്റഴിക്കുക. ഇതിന്‍െറ അഞ്ചിലൊന്ന് ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇവര്‍ക്ക് വിലയില്‍ അഞ്ചു ശതമാനം ഇളവും അനുവദിക്കും. 387 രൂപയാണ് തറവില. വെള്ളിയാഴ്ച 394.45 രൂപക്കായിരുന്നു ബി.എസ്.ഇയില്‍ വ്യാപാരമവസാനിപ്പിച്ചത്. രാവിലെ 9.15 മുതല്‍ 3.30വരെയാണ് സമയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.