കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഓഹരി ഉടമകള്‍ക്ക് 1:4 അനുപാതത്തില്‍ അവകാശ ഓഹരികള്‍ വിതരണം ചെയ്യും. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 40 രൂപ പ്രീമിയം ചേര്‍ത്ത് 50 രൂപ നിരക്കിലാണ് വിതരണം ചെയ്യുക. അപേക്ഷ 22ന് മുമ്പ് സര്‍പ്പിക്കണം.
ഓഹരി ഉടമകള്‍ക്ക് 21 ശതമാനം ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡെടുത്ത തീരുമാനം ജനറല്‍ ബോഡി അംഗീകരിച്ചു. ഇതോടെ, 2003-2004 മുതല്‍ ഇതുവരെയായി മുടക്ക് മുതലിന്‍െറ 153 ശതമാനം ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സിയാലിന്‍െറ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തവരുമാനം 413.96 കോടിയും അറ്റാദായം 144.58 കോടി രൂപയുമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 14.55 ശതമാനവും 16.25 ശതമാനവും വര്‍ധന. യാത്രക്കാരുടെ എണ്ണം 64 ലക്ഷമായും വര്‍ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.