കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിയാലിന്‍െറ 21ാം വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിയാലിനെ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിന് സാങ്കേതിക പ്രശ്നങ്ങളുണ്ട്. എന്നാല്‍, ഓഹരി ഉടമകള്‍ ശക്തമായി ഈ ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ പരിശോധിച്ച് നടപടിയെടുക്കും. കമ്പനി സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്താല്‍ മാത്രമേ ഓഹരികള്‍ വില്‍ക്കാനും വാങ്ങാനും ചെറിയ ഓഹരി ഉടമകള്‍ക്ക് കഴിയൂ. അതിനാല്‍, അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്നും ചെറിയ ഓഹരി ഉടമകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് നേരത്തേ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ അംഗങ്ങള്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശമാണ് ഉയര്‍ത്തിയത്.
മെട്രോറെയില്‍ രണ്ടും മൂന്നും ഘട്ടത്തിനുശേഷം ആലുവയില്‍നിന്ന് വിമാനത്താവളം വരെ നീട്ടും. വിമാനത്താവളത്തിലേക്കുള്ള റോഡ് യാത്ര സുഗമമാക്കാന്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ടാംഘട്ടത്തിലെ സ്ഥലമെടുപ്പ് വേഗത്തിലാക്കും. ഇതിലെ പാലം നിര്‍മാണം അന്തിമഘട്ടത്തിലാണ്.
ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്ത മേയില്‍ പ്രവര്‍ത്തനക്ഷമമാകും. ഇതോടെ നിലവിലുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ ആഭ്യന്തര ടെര്‍മിനലാകും. നിലവിലുള്ളതിനെക്കാള്‍ അഞ്ചു മടങ്ങ് ശേഷിയുണ്ടാകും പുതിയതിന്. ഇതിന് 25 കോടി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി കെ. ബാബു, എന്‍.വി. ജോര്‍ജ്, ഇ.എം. ബാബു എന്നിവരുടെ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള പുനര്‍നിയമനവും സ്വതന്ത്ര ഡയറക്ടര്‍മാരായി റോയ് കെ. പോള്‍, രമണി ദാമോദരന്‍, ഡയറക്ടറായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ നിയമനവും വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. മന്ത്രി കെ. ബാബു, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, ഡയറക്ടര്‍മാരായ എം.എ. യൂസുഫലി, സി.വി. ജേക്കബ്, ഇ.എം. ബാബു, റോയ് കെ. പോള്‍, രമണി ദാമോദരന്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സുനില്‍ ചാക്കോ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.