വായ്പാനയ അവലോകനം നാലിന്; നിരക്കുകളില്‍ മാറ്റംവന്നേക്കില്ല

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്‍െറ  ൈദ്വമാസ വായ്പാ അവലോകന യോഗം ആഗസ്റ്റ് നാലിന് നടക്കാനിരിക്കെ പലിശ നിരക്കുകളില്‍ മാറ്റം വരാന്‍ സാധ്യത കുറവാണെന്ന് പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍. ഇത്തവണ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ളെന്നും എന്നാല്‍, വരുന്ന മാസങ്ങളില്‍ നിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്നും ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചും എച്ച്.എസ്.ബി.സിയും വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ വിലയിരുത്തി. പണപ്പെരുപ്പം 2016 ജനുവരിയില്‍ ലക്ഷ്യമിട്ടിരുന്ന ആറ് ശതമാനത്തിനു താഴെയത്തെിയ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ 0.25 ശതമാനവും ഫെബ്രുവരി രണ്ടിന് വീണ്ടും 0.25 ശതമാനവും കുറക്കുമെന്നാണ് പ്രതീക്ഷയെന്ന് ബാങ്ക് ഓഫ് അമേരിക്ക വ്യക്തമാക്കി. മഴ തടസ്സമില്ലാതെ തുടരുകയും പണപ്പെരുപ്പം ലക്ഷ്യത്തിനടുത്ത് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 0.25 ശതമാനം നിരക്കിളവിനുള്ള അവസരമുണ്ടെന്നും എച്ച്.എസ്.ബി.സി വ്യക്തമാക്കി. നിരക്കില്‍ മാറ്റത്തിന് സാധ്യതയില്ളെന്ന് ഇന്ത്യ റേറ്റിങ്സ് ആന്‍ഡ് റിസര്‍ച്ചും അഭിപ്രായപ്പെട്ടു. സാമ്പത്തികവര്‍ഷത്തിന്‍െറ രണ്ടാം പകുതിയിലേ നിരക്കുകുറക്കാന്‍ സാധ്യതയുള്ളൂ എന്ന് ഇവര്‍ പറയുന്നു. ഈ വര്‍ഷം മൂന്നുതവണ പലിശനിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നു. ജൂണ്‍ രണ്ടിനു നടന്ന അവലോകനത്തില്‍ റിപോ നിരക്ക് 0.25 ശതമാനം കുറച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇനി ഉടന്‍ കുറക്കില്ളെന്നും പറഞ്ഞിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.