അജയ് ത്യാഗി റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇക്കണോമിക് അഫയേഴ്സ് അഡീഷനല്‍ സെക്രട്ടറി അജയ് ത്യാഗിയെ കേന്ദ്ര ധനമന്ത്രാലയം നാമനിര്‍ദേശം ചെയ്തു. ധനകാര്യ സെക്രട്ടറിയുടെകൂടി ചുമതലയുള്ള സാമ്പത്തികകാര്യ സെക്രട്ടറി രാജീവ് മെഹര്‍ഷിക്ക് പകരമാണ് നിയമനം. കീഴ്വഴക്കം അനുസരിച്ച് സാമ്പത്തികകാര്യ സെക്രട്ടറിക്കു പുറമേ ധനകാര്യ സെക്രട്ടറിയെയാണ് റിസര്‍വ് ബാങ്കിന്‍െറ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കാറുള്ളത്. റിസര്‍വ് ബാങ്ക് ആക്ടിലെ വകുപ്പുകളനുസരിച്ചുള്ള സവിശേഷ അധികാരം വിനിയോഗിച്ചാണ് നിയമനമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഗവര്‍ണറും നാല് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഉള്‍പ്പെടെ 17 പേരാണ് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.