രണ്ട് ക്രെഡിറ്റ് കാർഡ് ഉണ്ടോ? അഞ്ച് നേട്ടങ്ങൾ സ്വന്തം

മുംബൈ: ക്രെഡിറ്റ് കാർഡുകൾ നിത്യജീവിതത്തിന്റെ സുപ്രധാന ഭാഗമായി മാറിക്കഴിഞ്ഞു. രാജ്യത്ത് കുറച്ചു മാസങ്ങൾക്കിടെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വൻ വർധനവാണുണ്ടായത്. ഈ വർഷം ജൂണിൽ 1.83 ലക്ഷം കോടി രൂപയാണ് ആളുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവഴിച്ചതെങ്കിൽ ജൂലൈയിൽ 1.93 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് ആറ് ശതമാനത്തിന്റെ വർധനവാണ് ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവഴിക്കലിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ജൂലൈയിൽ 1.72 ലക്ഷം കോടി രൂപയായിരുന്നു ക്രെഡിറ്റ് കാർഡ് സ്​പെൻഡിങ്. പലരും ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണ്. രണ്ട് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്.

കൈനിറയെ റിവാർഡ്

രണ്ട് ക്രെഡിറ്റ് സ്വന്തമായുള്ളവർക്ക് ഒന്ന് പലചരക്ക് അടക്കം അത്യാവശ്യ സാധാനങ്ങൾ വാങ്ങാനും മറ്റേത് ഓൺലൈൻ ഷോപ്പിങ്ങിനും യാത്രക്കും മറ്റും ഉപയോഗിക്കാം. രണ്ട് കാർഡുകളിലും കാശ് ബാക്കും കൂടുതൽ റിവാർഡുകളും മറ്റു നേട്ടങ്ങളും ലഭിക്കും.

ക്രെഡിറ്റ് ​സ്കോർ ഉയരും

സ്മാർട്ടായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തും. രണ്ട് കാർഡുകളിലൂടെയും ക്രെഡിറ്റ് സ്കോർ വർധിപ്പിക്കാം. അതായത് രണ്ട് ക്രെഡിറ്റ് കാർഡ് ഉപ​യോഗിക്കുമ്പോൾ ഓരോ കാർഡിന്റെയും ക്രെഡിറ്റ് ഉപയോഗ നിരക്ക് വളരെ കുറവായിക്കും. ഉത്തരവാദിത്തോടെ കടം തിരിച്ചടക്കാനുള്ള കഴിവ് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.

സാമ്പത്തിക ഭദ്രത കൈവരും

ഒരു ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ രണ്ടാമത്തെ കാർഡ് ഉപയോഗിക്കാം. രണ്ട് വ്യത്യസ്ത ബില്ലിങ് കാലയളവുകൾ ഉള്ളതിനാൽ പണച്ചെലവുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യാം. അത്യാവശ്യമല്ലാത്ത ചെലവുകൾ മനസിലാക്കുകയും കുറക്കുകയും ചെയ്യുന്നതിലൂടെ സാമ്പത്തിക ഭദ്രത കൈവരും.

കൂടുതൽ ഓഫറുകൾ

എയർപോർട്ട് ലോഞ്ച് ആക്സസ് ഉൾപ്പെടെ രണ്ട് കാർഡിലും വ്യത്യസ്തമായ ഓഫറുകൾ നേടാം. ഡൈനിങ് ഡിസ്കൗണ്ട്, യാത്ര ഇൻഷൂറൻസുകളും ലഭിക്കും. ഒപ്പം ഹോട്ടൽ, എയർലൈൻ ലോയൽറ്റി പ്രോഗ്രാം പോലെയുള്ള എക്സ്ക്ലൂസിവ് പാർട്ണർ ഓഫറുകളും ആസ്വദിക്കാം.

സുരക്ഷ ഉറപ്പുവരുത്താം

ആദ്യ കാർഡ് നിത്യച്ചെലവുകൾക്കും രണ്ടാമത്തെ കാർഡ് ഓൺലൈൻ ഇടപാടുകൾ നടത്താനും ഉപയോഗിക്കുകയാണെങ്കിൽ സാമ്പത്തിക തട്ടിപ്പുകൾ ഒരു പരിധി വരെ തടയാൻ കഴിയും. മാത്രമല്ല, ചെലവുകൾ കൃത്യമായി നിരീക്ഷിക്കാനും എളുപ്പമാണ്. 

News Summary - you have two credit cards? 5 advantages you should know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.