ഇന്ത്യയിൽ 25000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ആമസോൺ; മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്കൊരു വെല്ലുവിളിയാകുമോ?

ഇന്ത്യയിൽ 25000 കോടി രൂപയുടെ നിക്ഷേപം നടത്താൻ അമേരിക്കൻ ഇ- കൊമഴ്സ് കമ്പനി ആമസോൺ. ഇന്ത്യയിലേക്ക് കൂടുതൽ വ്യാപാര ശൃംഖല വർധിപ്പിച്ച് സേവനങ്ങൾ കൂടുതൽ ഇന്ത്യക്കാരിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമാ‍യാണ് പുതിയ പ്രഖ്യാപനം. നിക്ഷേപം കമ്പനിയുടെ പ്രവർത്തന ശേഷി വർധിപ്പിക്കാനും, വ്യാപാര ‍ശൃംഖല വർധിപ്പിക്കാനും, ഡെലിവറി സംവിധാനം മെച്ചപ്പെടുത്താനും ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാനും സഹായിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയുടെ ഇ-കൊമേഴ്സ് വ്യവസായ മേഖല അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആമസോൺ നിക്ഷേപ വാർത്ത പുറത്തു വരുന്നത്. 2024ൽ കമ്പനിയുടെ മാർക്കറ്റ് മൂല്യം 125 ബില്യൺ യു.എസ് ഡോളർ ആയിരുന്നു. 2020 ഓടുകൂടി അത് 5550 ബില്യന്‍റൺ യു.എസ് ഡോളർ അകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുവാക്കൾക്കിടയിലെ ഓൺലൈൻ ഷോപ്പിങിനോടുള്ള ആഭിമുഖ്യം വർധിച്ചത് ഇ-കൊമേഴ്സ് മേഖലയുടെ വളർച്ചക്ക് ഏറെ നേട്ടമായി. അടുത്ത വർഷങ്ങളിൽ കോടികണക്കിനു നിക്ഷേപങ്ങൾകൂടി ആയതോടെ ഇന്ത്യയുടെ ഇ-ബിസിനസ് പരിസ്ഥിതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

നിലവിൽ ആമസോണിന്‍റെ ഇത്രയും വലിയ തുക‍യുടെ നിക്ഷേപം ഇന്ത്യയിലെ മറ്റു ഇ-കൊമേഴ്സ് കമ്പനികളായ ഫ്ലിപ് കാർട്ട് മീഷോ പോലുള്ള ഇ-കൊമേഴ്സ് കമ്പനികൾക്ക് ഒരു വെല്ലുവിളിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Tags:    
News Summary - U.S e-commerce platform Amazon to invest 25000 crores in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.