ഹീറോ ചെയർമാൻ പവൻ മുഞ്ജാലിന്റെ വീട്ടിൽ ഇ.ഡി പരിശോധന

ന്യൂഡൽഹി: ഹീറോ ചെയർമാൻ പവൻ മുഞ്ജാലിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. ചൊവ്വാഴ്ച രാവിലെ ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് പരിശോധന നടന്നത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് എടുത്ത കേസിലാണ് നടപടി. നേരത്തെ പവൻ മുഞ്ജാലിന്റെ അടുത്ത അനുയായികളുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

2022 മാർച്ചിൽ ആദായ നികുതി വകുപ്പ് ഹീറോ മോട്ടോകോർപ്പുമായി ബന്ധപ്പെട്ട 25 സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനായിരുന്നു പരിശോധന. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിൽ ഒന്നാണ് ഹീറോ മോട്ടോകോർപ്പ്.

2001ലാണ് ലോകത്തെ രണ്ടാമത്തെ വലിയ ഇരുചക്ര വാഹനനിർമാണ കമ്പനിയായി ഹീറോ മാറിയത്. 20 വർഷത്തോളം ഈ നേട്ടം നിലനിർത്താൻ ഹീറോക്ക് സാധിച്ചിരുന്നു. 2011ൽ ഹോണ്ടയുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് പിന്നാലെയാണ് ഹീറോ ആഗോളതലത്തിലെ സാന്നിധ്യം വർധിപ്പിച്ചത്.

Tags:    
News Summary - Searches at Hero MotoCorp boss Pawan Munjal’s home by Enforcement Directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.