മനാമ: ഈസ ടൗണിൽ പുതുതായി തുടങ്ങിയ എസ്.ഡി.സി മെഡിക്കൽ സെന്റർ ഡോ. ശൈഖ് സൽമാൻ ബിൻ അഹ്മദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ഈസ ടൗണിലെ അബൂദറുൽ ഗിഫാരി കോംപ്ലക്സിൽ ആരംഭിച്ച മെഡിക്കൽ സെന്ററിൽ എല്ലാവിധ ചികിത്സകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
2016 മുതൽ സ്വകാര്യ ഡെന്റൽ ക്ലിനിക്ക് ഹിദ്ദിൽ ആരംഭിച്ചിരുന്നു. വീട്ടിലെത്തി ദന്ത ചികിത്സ നൽകുന്ന ആദ്യ സെന്ററെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രായമായവർക്കും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കും ചികിത്സ സൗജന്യമായി ഇവിടെ നൽകുകയും ചെയ്യുന്നു. വിവിധ അസോസിയേഷനുകളും ചാരിറ്റി സൊസൈറ്റികളുമായി സഹകരിച്ചാണ് ഈ സേവനം നൽകുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 90 ശതമാനം സ്വദേശി ജീവനക്കാരാണ് ഇവിടെയുള്ളതെന്നും ഡോ. സൽമാൻ ബിൻ അഹ്മദ് ആൽ ഖലീഫ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.