ട്രഷറി കരുതൽ നിക്ഷേപമുപയോഗിച്ച് ക്രിപ്റ്റോകറൻസി; ഡിജിറ്റൽ കറൻസിയുടെ കേന്ദ്രമാകാനൊരുങ്ങി ഈ നഗരം

ബ്രസീലിയ: ഡിജിറ്റൽ കറൻസിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോ. ക്രിപ്റ്റോ കറൻസിയുടെ തലസ്ഥാനമാക്കി റിയോയെ മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനായി ട്രഷറി കരുതൽ നിക്ഷേപത്തിന്റെ ഒരു ശതമാനം ഉപയോഗിച്ച് പുതിയ ഡിജിറ്റൽ കറൻസിക്ക് തുടക്കം കുറിക്കും. റിയോ മേയർ ​എഡ്വാർഡോ പയസാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ ഡിജിറ്റൽ കറൻസിയുടെ വരവ് നഗരത്തിന്റെ സമ്പദ്‍വ്യവസ്ഥയിൽ വളർച്ചയുണ്ടാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ബിറ്റ്കോയിൻ ഉപയോഗിച്ച് നികുതി അടക്കുന്നവർക്ക് ഇളവ് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റത്തവണയായി നികുതി അടക്കുമ്പോൾ ഏഴ് ശതമാനം വരെ ഇളവ് റിയോ ഡി ജനീറോയിൽ ലഭിക്കുന്നുണ്ട്. ബിറ്റ്കോയിൻ ഉപയോഗിച്ചാണ് ഈ നികുതി അടക്കുന്നതെങ്കിൽ ഇത് 10 ശതമാനമായിരിക്കും.

റിയോ ഇന്നോവേഷൻ മീറ്റിൽ സംസാരിക്കുമ്പോഴാണ് തന്റെ പദ്ധതികളെ മേയർ മനസ് തുറന്നത്. യു.എസ് നഗരമായ മിയാമിയുടെ മേയറും ചടങ്ങിൽ പ​ങ്കെടുത്തിരുന്നു. ഡിജിറ്റൽ കറൻസിയിലൂടെ ലഭിക്കുന്ന പണം നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Rio de Janeiro Wants to Become Brazil’s Cryptocurrency Capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.