യു.പി.ഐ, റുപ്പേ കാർഡ്​ സേവനങ്ങൾ ഇനി വിദേശ രാജ്യങ്ങളിലേക്കും; പുതിയ കമ്പനിയുമായി എൻ.പി.സി.ഐ

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട്​ രംഗത്ത്​ ഏറെ ജനപ്രീതി നേടിയ സംവിധാനമാണ്​ യു.പി.ഐ (യുണീക് പേമെൻറ്​​ ഇൻറര്‍ഫേസ്). സമയ പരിധിയില്ലാതെ മൊബൈൽ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ തൽക്ഷണം പണം കൈമാറ്റം ചെയ്യുവാൻ സഹായിക്കുന്ന യു.പി.ഐ സംവിധാനം നിലവിൽ ഇന്ത്യയിൽ മാത്രമാണ്​ ലഭ്യമായിട്ടുള്ളത്​. എന്നാൽ, യു.പി.ഐ, റുപ്പേ കാര്‍ഡ് സേവനങ്ങൾ വിദേശരാജ്യങ്ങളിലുള്ളവർക്കും​ ലഭ്യമാക്കാനൊരുങ്ങുകയാണ്​ നാഷണല്‍ പേമെൻറ്​ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ)​.

യു.പി.ഐ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി പുതിയ കമ്പനി രൂപവത്​കരിച്ചിരിക്കുകയാണ്​ എൻ.പി.സി.ഐ. എന്‍.പി.സി.ഐ. ഇൻറര്‍നാഷണല്‍ പേമെൻറ്​സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍) എന്ന കമ്പനിക്കാണ് രൂപംനല്‍കിയിരിക്കുന്നത്. റിതേഷ് ശുക്ലയാണ്​ പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ.

കോവിഡ്​ പ്രതിസന്ധിയുയർന്നത്​ മുതൽ ഏഷ്യയിലെ മറ്റ്​ രാജ്യങ്ങൾ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ഡിജിറ്റല്‍ പേമെൻറ്​ സേവനങ്ങള്‍ക്ക് താൽപര്യമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. യു.പി.​െഎ സംവിധാനം ഉപയോഗിച്ചുള്ള ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണം ജൂൺ, ജൂലൈ മാസങ്ങളിൽ സർവ്വകാല റെക്കോർഡിലേക്ക്​ കുതിച്ച സമയത്താണ്​ പുതിയ കമ്പനിയുമായി എൻ.പി.സി.ഐയുടെ വരവ്​.

Tags:    
News Summary - NPCI launches international arm to take UPI, RuPay to other countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.