ഫര്‍ണിച്ചര്‍ എന്ന് കേട്ടാല്‍ കൊച്ചിക്കാരുടെ മനസ്സില്‍ നിലമ്പൂര്‍ ഫര്‍ണിച്ചേഴ്‌സ് എന്ന് പേര് ഓടിയെത്താന്‍ തുടങ്ങിയിട്ട് 22 വര്‍ഷത്തിലേറെയായി. ഗുണമേന്മയിലും വിശ്വാസ്യതയിലും വിട്ടുവീഴ്ചയില്ലാത്ത സേവനമാണ് കൊച്ചിയുടെ പ്രിയപ്പെട്ട ഫര്‍ണിച്ചര്‍ ഷോറൂമായി നിലമ്പൂര്‍ ഫര്‍ണിച്ചേഴ്‌സിനെ മാറ്റിയതെന്ന് നിസ്സംശയം പറയാം.
വരാപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന നിലമ്പൂരിന്‍റെ മാനുഫാക്ചറിങ് യൂനിറ്റില്‍ നിന്നും പരമ്പരാഗത ശൈലിയിലുള്ള ഫര്‍ണിച്ചര്‍ മുതല്‍ ഏറ്റവും പുതിയ ഇറ്റാലിയന്‍ ഡിസൈനിലുള്ള ഫര്‍ണിച്ചര്‍ വരെ അതിവിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്നുണ്ട്. ഇങ്ങനെ നിര്‍മിക്കുന്ന ഗുണമേന്മയുള്ള ഫര്‍ണിച്ചറുകള്‍ വീട്ടുടമസ്ഥര്‍, ഡിസൈനർമാർ, കോണ്‍ട്രാക്ടർമാർ എന്നിവര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. 10 വര്‍ഷം വരെ വാറണ്ടിയില്‍ അമിതവിലയില്ലാതെ ലഭിക്കുന്ന ഈ ഫര്‍ണിച്ചറുകളോട് ഉപഭോക്താക്കള്‍ക്ക് ഒരിക്കലും 'നോ' പറയാനാകില്ല.
ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടപ്പെട്ട വലുപ്പത്തിലും സ്റ്റൈലിലുമുള്ള കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറുകള്‍ സ്വന്തമാക്കാം എന്നതാണ് നിലമ്പൂര്‍ ഫര്ണിച്ചേഴ്സിന്റെ മറ്റൊരു പ്രത്യേകത. ഒപ്പം നിലമ്പൂരിന്‍റെ ഇന്‍റീരിയര്‍ ഡിസൈനിങ് വിഭാഗത്തില്‍ നിന്നും നിങ്ങളുടെ വീട്, വില്ലകൾ, ഫ്ലാറ്റ് എന്നിവിടങ്ങളിലേക്കും മറ്റ് നിര്‍മിതികളിലേക്കുമുള്ള ആകര്‍ഷകമായ ഡിസൈനുകള്‍ മിതമായ നിരക്കില്‍ ചെയ്യാവുന്നതാണ്.
ഓഫീസ് ഫര്‍ണിച്ചറുകള്‍ക്ക് മാത്രമായി ക്രൗണ്‍ ഫര്‍ണിച്ചേഴ്‌സ് എന്ന സ്ഥാപനവും നിലമ്പൂരിന് സ്വന്തമായുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഡീലര്‍മാരുടെ നിര തന്നെയുണ്ട് നിലമ്പൂരിന്. കേരളത്തിലെ വിപണിയിൽ മാത്രമല്ല ദേശീയ-അന്തര്‍ദേശീയ തലത്തിലും നിലമ്പൂര്‍ തങ്ങളുടെ ഫര്‍ണിച്ചറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
പാലാരിവട്ടം എസ്.എൻ ജങ്ഷനിൽ എസ്.എൽ പ്ലാസക്ക് എതിർവശത്താണ് നിലമ്പൂർ ഫർണിച്ചേഴ്സ്. ദക്ഷിണേന്ത്യയിലെവിടെയും ഫർണിച്ചറുകൾ എത്തിച്ചുകൊടുക്കുമെന്നതാണ് നിലമ്പൂർ ഫർണിച്ചേഴ്സിന്റെ മറ്റൊരു പ്രത്യേകത. വൻ ഓർഡറുകൾക്ക് സൗജന്യ ഡെലിവറിയും ഏർപ്പെടുത്തിയിരിക്കുന്നു. ത്രിമാന ഇന്‍റീരിയർ ഡിസൈൻ കൺസൾേട്ടഷൻ സൗജന്യമായി ലഭ്യമാണ്. ഉൽപന്നങ്ങളെ കുറിച്ചുംവില, ലഭ്യത എന്നിവയെ കുറിച്ചും അറിയുന്നതിന് www.nilamburfurniture.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9400103999
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.