നെസ്മയും അൽമോയ്യാദ് കോൺട്രാക്ടിങ് കമ്പനിയും കരാർ ഒപ്പുവെക്കുന്നു
മനാമ: കെ.എസ്.എ-നെസ്മ യുനൈറ്റഡ് ഇൻഡസ്ട്രീസും (എൻ.യു.ഐ), കെ.എസ്.എ, അൽമോയ്യാദ് കോൺട്രാക്ടിങ് കമ്പനിയും സഹകരണം പ്രഖ്യാപിച്ചു. ‘നെസ്മ അൽമോയ്യാദ്’ എന്ന പേരിൽ യോജിച്ച് പ്രവർത്തിക്കും.
രണ്ട് ഓർഗനൈസേഷനുകളുടെയും ശക്തിയും വൈദഗ്ധ്യവും സംയോജിപ്പിച്ച്, നിർദിഷ്ട ജോലികൾ ഏറ്റെടുക്കുന്നതിനാണ് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നത്. സംയുക്ത സംരംഭ ഉടമ്പടിയിൽ എൻ.യു.ഐ ഡെപ്യൂട്ടി സി.ഇ.ഒ നൈഫ് അലബീദിയും അൽമോയ്യാദ് കോൺട്രാക്ടിങ് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹല അൽമോയ്യാദും ഒപ്പുെവച്ചു.
ഇരു കമ്പനികളും തമ്മിലുള്ള സഹകരണവും ഉത്തരവാദിത്തങ്ങളും പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സമീപനവും കരാറിൽ വിശദീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.