മാരുതി കാറുകൾക്ക് നേരേത്ത പ്രഖ്യാപിച്ച വിലവർധന സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിലാകും. എല്ലാ മോഡലുകൾക്കും വിലവർധിക്കും. നിർമാണോപകരണങ്ങളുടെ വിലക്കയറ്റമാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനി അറിയിച്ചു.2.99 ലക്ഷം രൂപയിൽ തുടങ്ങുന്ന ആൾട്ടോ മുതൽ 12.39 ലക്ഷം അടിസ്ഥാന വിലയുള്ള എസ്-ക്രോസ് വരെ മോഡലുകളാണ് മാരുതി വിൽക്കുന്നത് (വില എക്സ് ഷോറൂം ഡൽഹി).
വാഹനവിൽപന ഉയരും -ക്രിസിൽ
ഉത്സവകാലവും പുതിയ മോഡലുകൾ ഇറങ്ങിയതും കൂടി വരുന്ന ഡിമാൻഡും വാഹനവിൽപനയിൽ കുതിപ്പുണ്ടാക്കുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ക്രിസിൽ. ഈ സാമ്പത്തികവർഷം 10-15 ശതമാനം വരെ വാഹന വിൽപന കൂടാനാണ് സാധ്യതയെന്നും ഏജൻസി പറഞ്ഞു. അതേസമയം, കോവിഡ് മൂന്നാം തരംഗവും ഉയർന്ന ഇന്ധനവിലയും ഡിമാൻഡ് കുറക്കുന്ന ഘടകങ്ങളാണെന്നും ക്രിസിൽ ചൂണ്ടിക്കാട്ടി. മേഖല തിരിച്ച് വിൽപനയിൽ വ്യത്യാസമുണ്ടാകും. ഉത്തരേന്ത്യയിലാണ് വാഹനവിപണിക്ക് ഏറ്റവും തിരിച്ചടിയുണ്ടായത്. രാജ്യത്തെ 123 വാഹന ഡീലർമാരിലാണ് ക്രിസിൽ സർവേ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.