ജോബോയ് സർവിസുകൾ ഇനി ഗ്രാമങ്ങളിലേക്കും

ഇനി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം. ഓൺ-ഡിമാൻഡ് സർവിസ് പ്ലാറ്റ്ഫോം ആയ ജോബോയ് ലോകത്തിന്‍റെ മുക്കിലും മൂലയിലേക്കും സർവിസുകൾ വ്യാപിപ്പിക്കാനൊരുങ്ങി. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഹാരം കണ്ടെത്തുകയാണ് ഈ സർവിസ് പ്ലാറ്റ്ഫോം. ലോകമെമ്പാടുമുള്ള അസംഘടിത ബിസിനസ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോബോയ് ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

യൂബർ, ഒലെ തുടങ്ങിയ വലിയ കമ്പനികളോടൊപ്പം തന്നെ രാജ്യത്ത് മൊബിലിറ്റി സർവിസുകൾ ആരംഭിക്കുകയാണ്. ഇതോടെ മറ്റു രാജ്യങ്ങളിലേക്കും ഇത്തരം സേവനങ്ങൾ വ്യാപിപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലുമാണ്. സമയവും പരിശ്രമവും പണവും ലാഭിച്ചുകൊണ്ട് ഉപഭോക്താക്കളുടെ ദൈനംദിന സേവന ആവശ്യകതകൾ നിറവേറ്റുക എന്നതാണ് ജോബോയ് വിഭാവനം ചെയ്യുന്നത്. സുതാര്യമായ സേവന നിരക്കുകളും പ്രതികരണങ്ങൾക്കനുസരിച്ച് മെച്ചപ്പെട്ട സേവനങ്ങളും പ്രദാനം ചെയ്യുന്നതിലൂടെ ജോബോയ് ഉപഭോക്താക്കളോട് കൂടുതൽ സന്നദ്ധത പുലർത്തുന്നു.

ദൈനംദിന ഗാർഹിക ആവശ്യങ്ങൾ മുതൽ കോർപറേറ്റുകളുടെ സാങ്കേതിക ആവശ്യങ്ങൾ വരെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നു. വീടിന്‍റെ അറ്റകുറ്റപ്പണികൾ, നവീകരണം, ക്ലീനിങ്, ഗൃഹോപകരണങ്ങളുടെ റിപ്പയർ സർവിസുകൾ, ബിസിനസ്, സാങ്കേതിക സർവിസുകൾ എന്നിവ ഇവരുടെ സേവനങ്ങളിൽ ചിലതാണ്. ഉപഭോക്താക്കൾക്ക് ഒന്നുകിൽ ആവശ്യമായ സർവിസ് ഏതാണോ അത് ബുക്ക് ചെയ്യാം, അല്ലെങ്കിൽ അവരുടെ സൗകര്യത്തിനനുസരിച്ച് ഷെഡ്യൂൾ ചെയ്യാം. ജോബോയ് പാർട്നേഴ്സ് ഏതു സമയത്തും സേവനം ഉറപ്പാക്കുന്നുണ്ട്.

മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെ നിരവധി സേവനങ്ങളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, മെക്കാനിക്കുകൾ, ഡെലിവറി കൂടാതെ മറ്റു പല സർവിസുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പെട്ടെന്നുതന്നെ സേവനം ഉറപ്പാക്കുന്നതിനായി വലിയൊരു സംഘം സേവന ദാതാക്കളെയും ഇവർ സജ്ജീകരിച്ചിട്ടുണ്ട്. സർവിസ് റിക്വസ്റ്റ് ലഭിച്ച് എട്ട് മുതൽ 10 മിനിട്ടുകൾക്കുള്ളിൽതന്നെ സേവനം ഉറപ്പാക്കുകയും ചെയ്യും. ഇലക്ട്രോണിക് ഇൻവോയ്‌സുകൾ, പി.സി.ഐ ഡി.എസ്.എസ് കംപ്ലയന്‍റ് പോളിസികൾ, ഓൺലൈൻ പേമെന്‍റുകൾക്കായി ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിച്ച് ജോബോയ് മാർക്കറ്റ് ട്രെൻഡുകൾക്കൊപ്പം നിൽക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച വിലകളും സേവന വാറന്‍റിയും ഇവരെ ഒരു വിശ്വസ്ത ഓൺലൈൻ സേവന ദാതാവാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

പരിചയസമ്പന്നരായ പ്രഫഷനലുകളിലൂടെയാണ് കമ്പനി സേവനം ലഭ്യമാക്കുന്നത്. "എല്ലാ സ്റ്റാർട്ടപ്പുകളെയും പോലെ, ഉപഭോക്തൃ ഏറ്റെടുക്കലിലും വരുമാന വളർച്ചയിലും കമ്പനിക്ക് പ്രാരംഭ തടസ്സങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫ്ലെക്സിബിൾ ബിസിനസ് മോഡലും വിലനിർണയ തന്ത്രവും ഉപയോഗിച്ച് അതെല്ലാം മറികടന്നു" - ജോബോയ് സ്ഥാപകനും സി.ഇ.ഒയുമായ ജീവൻ വർഗീസ് പറയുന്നു. എല്ലാ സേവനങ്ങൾക്കും ന്യായമായ വില നിർണയ തന്ത്രം ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കളുമായി ദീർഘകാല ബന്ധം നിലനിർത്താൻ കഴിയുന്നു.

സുരക്ഷിതമായ സാങ്കേതിക സംവിധാനങ്ങളും മുൻകൂട്ടി നിശ്ചയിച്ച സേവന നിരക്കുകളും ഉള്ളതിനാൽ കമ്പനിയുടെ വളർച്ച വേഗത്തിലാണ്.

കമ്പനിക്ക് ലഭിച്ച അവാർഡുകളും നേട്ടങ്ങളുമെല്ലാം വിപണിയിലെ ഉപഭോക്താക്കളിൽ നിന്നുള്ള അംഗീകാരമാണെന്ന നിലയിൽ അഭിമാനിക്കുന്നു. `ജോബോയ്‌ക്കുള്ളിലെ സാങ്കേതിക കണ്ടുപിടിത്തങ്ങൾ ലൊക്കേഷനും പ്രാദേശിക ആവശ്യങ്ങളും അനുസരിച്ച് ഇഷ്ടാനുസൃതമാക്കാവുന്ന ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. കമ്പനിയെ അതിന്‍റെ സേവനങ്ങൾ എളുപ്പത്തിൽ വിപുലീകരിക്കാൻ ഇത് പ്രാപ്‌തമാക്കുന്നു'- സഹസ്ഥാപകനായ ജീസ് കരിയിൽ പറയുന്നു. പ്രാദേശിക മേഖലയിലെ സേവനങ്ങൾ തുടക്കത്തിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും ജനങ്ങൾക്കാണ് ലഭ്യമാക്കിയിരുന്നത്.

ലോകമെമ്പാടുമുള്ള അസംഘടിത സേവന വ്യവസായത്തെ ഔപചാരികമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് ജോബോയ് ആരംഭിച്ചത്. ഇന്ത്യ, യുനൈറ്റഡ് കിങ്ഡം, യു.എ.ഇ, കാനഡ, ദക്ഷിണാഫ്രിക്ക, അസർബൈജാൻ എന്നിവിടങ്ങളിൽ ഈ പ്ലാറ്റ്ഫോം അതിന്‍റെ സാന്നിധ്യം വിജയകരമായി അടയാളപ്പെടുത്തി. ഇപ്പോൾ ചെറിയ വിപണികളിലും സേവനങ്ങൾ ആരംഭിക്കാനൊരുങ്ങുകയാണ്. ജോബോയ് നൽകുന്ന സേവനങ്ങൾ ഏതൊരു ജനസംഖ്യയുടെയും പ്രാദേശിക ആവശ്യങ്ങൾക്ക് യോജിച്ചതായിരിക്കും. ആളുകളുടെ ജീവിതത്തിലെ സങ്കീർണതകൾ ലഘൂകരിക്കുക എന്ന ലക്ഷ്യമാണ് കമ്പനി നിറവേറ്റുന്നത്.

കൂടാതെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലെ ലാളിത്യം സർവിസ് ഇൻഡസ്ട്രിയിൽ സ്വയം വേരൂന്നാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിപണിയിൽ കമ്പനിയുടെ വ്യാപ്തി വർധിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം അവരുടെ ക്രിയേറ്റീവ് അസറ്റാണ്. ഇത് സേവനങ്ങളുടെ ഒരു ശേഖരം തന്നെ നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അർപ്പണബോധമുള്ള സ്ഥാപകർ, നൂതന ജീവനക്കാർ, പ്രതിബദ്ധതയുള്ള സർവിസ് പാർട്നേഴ്സ് എന്നിവരോടൊപ്പം സേവന ദാതാക്കളുടെ വ്യവസായത്തിലെ ഒരു മുൻനിരക്കാരനായി ജോബോയ് വളരുകയാണ്.

For more information:-

Website link : https://joboy.in

Phone number : 8606622277

Email :  help@joboy.in 

Tags:    
News Summary - Jobboy services now to villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.