സ്വർണ വില കുത്തനെ കൂടി; പവന് 720 രൂപ വർധിച്ചു

കോഴിക്കോട്: സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 90 രൂപ വീതമാണ് വർധിച്ചത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 4610 രൂപ ഉള്ളിടത്ത് ഇന്ന് 4700 രൂപയായാണ് വർധിച്ചത്. പവന് 37600 രൂപയിലെത്തി.

നവംബർ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണം. നവംബർ ഒന്നിന് 37280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. രണ്ടിന് 200 രൂപ കൂടി വർധിച്ച് 37480 രൂപയായയെങ്കിലും മൂന്നിന് വില കുറഞ്ഞിരുന്നു. 37360 രൂപയിലേക്ക് താഴ്ന്നു. നവംബർ നാലിന് 480 രൂപ കുറഞ്ഞ് 36,880 രൂപയായി. 

Tags:    
News Summary - Gold rate Increases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.