ഇന്ന് ഒറ്റയടിക്ക് 1200 കൂടി; സ്വർണവില സർവകാല റെക്കോഡിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. ഒരു ദിവസമുണ്ടാവുന്ന ഏറ്റവും വലിയ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന്റെ വില 1200 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്നു. ഗ്രാമിന് 150 രൂപ വർധിച്ച് 5530 രൂപയായി ഉയർന്നു.

കഴിഞ്ഞ ദിവസവും സ്വർണവില വർധിച്ചിരുന്നു. പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപയും കൂടി. എം.സി.എക്സ് എക്സ്ചേഞ്ചിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. 10 ഗ്രാമിന് 59,461 രൂപയായാണ് വർധിച്ചത്. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,988.50 ഡോളറായി ഉയർന്നു. ഈ ആഴ്ച സ്​പോട്ട് ഗോൾഡ് വിലയിൽ 6.48 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകളാണ് സ്വർണവിലയിലെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്. യു.എസിലെ സിലിക്കൺവാലി, സിഗ്നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ച സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നതും വില ഉയരാൻ കാരണമാകുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.

2008ലെ സാമ്പത്തികമാന്ദ്യം സ്വർണവിലയിൽ വൻ കുതിപ്പുണ്ടാക്കിയിരുന്നു. ട്രോയ് ഔൺസിന് 700 ഡോളർ ഉണ്ടായിരുന്ന സ്വർണവില 2011ൽ 1900 ഡോളറിലേക്കാണ് കുതിച്ചത്. 2011ൽ സ്വർണവില ഗ്രാമിന് 3030 രൂപയും പവൻ വില 24,240 രൂപയുമായി ഉയർന്നിരുന്നു.

Tags:    
News Summary - Gold rate hike in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.