സ്വർണവിലയിൽ വൻഇടിവ്, ഇന്ന് കുറഞ്ഞത് 400 രൂപ

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാണ് സ്വർണവില കുറയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവില. പ​വ​ന് 400 രൂ​പ​യു​ടെ ഇ​ടി​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍റെ വി​ല 35,880 രൂ​പ​യാ​യി.

50 രൂ​പ കു​റ​ഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4,485 രൂ​പ​യാ​യി. ജൂൺ ​മാ​സ​ം തു​ട​ക്ക​ത്തി​ൽ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല. ര​ണ്ടാ​ഴ്ച​ക്കി​ടെ 1100 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

Tags:    
News Summary - Gold prices fall sharply to Rs 400 today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.