സ്വർണം പവന് ഇന്ന് കൂടിയത് 240 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. രണ്ടാംദിവസമാണ് തുടർച്ചയായി സ്വർണത്തിന് വില വർധിക്കുന്നത്. 240 രൂപ കൂടി 37,800 ആണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 30 രൂപ വർധിച്ച് 4725 രൂപയായി.

വെള്ളിയാഴ്ച പവന് 360 രൂപ വർധിച്ചിരുന്നു. ഡോളറിന്‍റെ മൂല്യത്തിലെ മാറ്റം അടക്കമുള്ള ആഗോളഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.