സ്വർണവില വീണ്ടും ഉയർന്നു; പവന് 39480 രൂപ

കോഴിക്കോട്: സ്വർണവില വീണ്ടും ഉയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 39480 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണവില ഗ്രാമിന് 35 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4935 ആയി. നാല്‍പത്തിയൊന്നായിരം കടന്ന സ്വർണവില കഴിഞ്ഞ നാല് ദിവസംകൊണ്ട് പവന് 2,800 രൂപ കുറഞ്ഞിരുന്നു.

തുടര്‍ച്ചയായി കയറി കൊണ്ടിരുന്ന വിലയാണ് തിങ്കളാഴ്ച മുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 800 രൂപ കുറഞ്ഞപ്പോള്‍ ബുധാഴ്ച മാത്രം 1600 രൂപയാണ് പവന് കുറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.