സ്വർണവില വീണ്ടും താഴ്ന്നു

കൊച്ചി: വെള്ളിയാഴ്ച നേരിയ മുന്നേറ്റം പ്രകടിപ്പിച്ച സ്വർണ വില ഇന്ന് വീണ്ടും താഴ്ന്നു. 120 രൂപ കുറഞ്ഞ് 36,800 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില. ഒരു ഗ്രാം സ്വർണത്തിന് വില 4,600 രൂപയായി.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവാണ് സ്വർണവില നേരിട്ടത്. ചൊവ്വാഴ്ച രണ്ടു തവണകളായി പവന് 760 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 200 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുമെന്നാണ് രംഗത്തെ വിദഗ്ധരുടെ നിരീക്ഷണം.

ആഗോള വിപണിയില്‍ ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.