സ്വർണവില വീണ്ടും കുറഞ്ഞു; പവന് 38,880 രൂപ

കോഴിക്കോട്: സ്വര്‍ണവില വീണ്ടും താഴോട്ട്. ഇന്ന് പവന്റെ വിലയില്‍ 560 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്‍റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി.

ആഗസ്​റ്റ്​ ഏഴിന്​ പവന്​ 42,000 രൂപയിലെത്തി സ്വർണവില റെക്കോഡിട്ടിരിന്നു. ആഗസ്​റ്റ്​ 10ന്​ വില വീണ്ടും ഇടിഞ്ഞുതുടങ്ങി. 12ന്​ 1600 രൂപ ഒറ്റയടിക്ക് 39,200 ലെത്തിയ സ്വർണവല തുടർന്നുള്ള ദിവസങ്ങളിലും ഇടിവ് രേഖപ്പെടുത്തി. പത്തു ദിവസത്തിനകം 3,120 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔണ്‍സ് തനിത്തങ്കത്തിന് 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.