സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 38,240 രൂപയായി. ഗ്രാമിന് 4780 രൂപയാണ് സ്വർണവില. പവന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞെങ്കിലും ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല. മാർച്ച് മാസം സ്വർണവില 40,000 കടന്നിരുന്നു. മാർച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. കഴിഞ്ഞ മാസത്ത ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 

Tags:    
News Summary - gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.