സ്വർണവിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂപ്പുകുത്തി. പവന് 560 രൂപയാണ് ഇന്ന് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4505 രൂപയാണ്.

36,600 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഈ മാസം ആദ്യ ആഴ്ചയില്‍ 35,640 രേഖപ്പെടുത്തിയ സ്വർണവില പിന്നീട് 36,920 രൂപ വരെ ഉയർന്നിരുന്നു.

ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. ഡോളർ കരുത്തുനേടിയതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു.

Tags:    
News Summary - gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.