Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധന വില കുറയും; പുതുക്കിയ നിരക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ
ദുബൈ: യു.എ.ഇയിൽ ഇന്ധന വില കുറയും. പെട്രോൾ ലിറ്ററിന് 21 ഫിൽസും ഡീസൽ 35 ഫിൽസുമാണ് കുറയുന്നത്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
സൂപ്പർ പെട്രോൾ 3.16 ദിർഹമിൽ നിന്ന് 2.95 ദിർഹമായി കുറയും. സ്പെഷ്യൽ പെട്രോൾ 3.05 ദിർഹമായിരുന്നത് 2.84 ദിർഹമായി താഴും. ഇ പ്ലസ് പെട്രോളിന്‍റെ പുതുക്കിയ നിരക്ക് 2.76 ദിർഹമാണ്. നേരത്തെ 2.97 ദിർഹമായിരുനനു. ഡീസലിന് 3.03 ദിർഹമിൽ നിന്ന് 2.68 ദിർഹമായാണ് കുറയുന്നത്.
കഴിഞ്ഞ മാസവും ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ധനവില കുറഞ്ഞതോടെ വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കിലും കുറവുണ്ടാകും. ഇന്ധന വില അനുസരിച്ചാണ് ടാക്സി നിരക്കുകൾ നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.