കൊച്ചി: പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ ഇംപെക്സ് കുറഞ്ഞ വൈദ്യുതിച്ചെലവിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നു സ്റ്റാർ റേറ്റഡ് ഫാനുകൾ അഞ്ചു വർഷം വരെ വാറന്റിയോടുകൂടി വിപണിയിൽ ഇറക്കി.ആറ്റം 28 ബി.എൽ.ഡി.സി ഫാൻ, ഹൈ സേവ് 31 ഡിഎക്സ് ബി.എൽ.ഡി.സി ഫാൻ, വിസ്സ്റ്റാർ പ്ലസ്, വിസ്സ്റ്റാർ ഡെക്കോ, വിസ്സ്റ്റാർ എന്നിവയാണ് സ്റ്റാർറേറ്റഡ് ഫാനുകൾ.
സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ പുറത്തിറങ്ങിയിരിക്കുന്ന 5 സ്റ്റാർ റേറ്റഡ് ഫാനുകൾ മുഖേനെ ഉപഭോക്താവിന് വർഷത്തിൽ 1800 രൂപവരെ വൈദ്യുതി ബില്ലിൽ ലാഭിക്കാം എന്ന് കമ്പനി അവകാശപ്പെടുന്നു. ഇംപെക്സിന്റെ സ്റ്റാർറേറ്റഡ് ഫാനുകൾ വാങ്ങുന്നത് ആജീവനാന്ത സമ്പാദ്യമാണ്.
വലിയ ഒരളവുവരെ കറന്റ്ചാർജ് കുറക്കാം എന്നതാണ് ഈ ഫാനുകളുടെ പ്രത്യേകത -ഇംപെക്സ് ഫാൻ ഡിവിഷൻ ഹെഡ് വിമൽകുമാർ പറഞ്ഞു. അസഹനീയമായ രീതിയിൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ, ‘ബീറ്റ് ദി ഹീറ്റ്’ എന്ന കാമ്പയിനിന്റെ ഭാഗമായിട്ടാണ് ഇംപെക്സ് പുതിയ സ്റ്റാർറേറ്റഡ് ഫാനുകൾ താങ്ങാവുന്ന വിലയിൽ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.