Posted On
date_range Updated On
date_range ഈസ്റ്റർ, വിഷു: നെടുമ്പാശ്ശേരിയിൽ നിന്ന് ചരക്കു കയറ്റുമതി കൂടി
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഈസ്റ്റർ, വിഷു പ്രമാണിച്ച് ചരക്കുകളുടെ കയറ്റുമതി കൂടി. ചില ദിവസങ്ങളിൽ 110 ടൺ വരെ ഭക്ഷ്യവസ്തുക്കളും മറ്റും കൊണ്ടു പോകുന്നുണ്ട്. കുരുത്തോല പെരുന്നാളിനുള്ള കുരുത്തോലകൾ വരെ ഇവിടെ നിന്ന് കൊണ്ടു പോയിരുന്നു.
വിഷുവിനോട് അനുബന്ധിച്ച് കണിക്കൊന്നയും കണി വെള്ളരിയും കൂടുതലായി കയറ്റി അയക്കും. ചരക്കുകൾ കൊണ്ടു പോകുന്നതിന് ഇക്കുറി പ്രത്യേക ചരക്കു വിമാനങ്ങളെത്തിയിട്ടില്ല. വാഴയില നിത്യേനയെന്നോണം കൊണ്ടു പോകുന്നുണ്ട്. ഇത് ഏറെയും ശേഖരിക്കുന്നത് തമിഴ്നാട്ടിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.