ബാങ്ക് അക്കൗണ്ട്, മൊെബെൽ പണമിടപാട് ആപ്പുകൾ, എ.ടി.എം കാർഡ് എന്നിവയില്ലാതെ ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് ഇ-റുപി (e-R-UPI). ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസിയല്ലിത്. ഇ-വൗച്ചർ പണമാക്കി മാറ്റാനാവില്ല. പകരം നിശ്ചിത ആവശ്യങ്ങൾക്ക് പണത്തിന് പകരം ഉപയോഗിക്കാം.
→ ഗുണം
സര്‍ക്കാർ ക്ഷേമപദ്ധതികൾ കൃത്യമായി ക്രമക്കേടില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുകയും ഡിജിറ്റൽ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. കറൻസിരഹിതവും സമ്പർക്കരഹിതവുമായ സാമ്പത്തിക ഇടപാടുകൾക്ക് സഹായിക്കുന്നു. ബാങ്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ ഇടനിലയില്ലാതെ അർഹരിലേക്ക് നേരിട്ട് എത്തും.
ആധാർ കാർഡും ബാങ്ക് അക്കൗണ്ടും വേണ്ട. വ്യക്തിവിവരങ്ങളും നൽകേണ്ട. സേവനദാതാവിന് വൗച്ചർ ഉപയോഗം ട്രാക്ക് ചെയ്യാം.
→ എങ്ങനെ കിട്ടും?
എസ്.എം.എസോ, ക്യൂ.ആർ കോഡോ ആയി ഇ -റുപി വൗച്ചറുകൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എത്തും. പൊതുമേഖല -സ്വകാര്യ ബാങ്കുകള്‍ വഴിയാണ് ഇ- റുപി വിതരണം. വ്യക്തികളുടെ വിശദാംശങ്ങളും ഇടപാടിെൻറ വിവരങ്ങളുമായി കോർപറേറ്റ് അല്ലെങ്കിൽ സർക്കാർ ഏജൻസികൾക്ക് ബന്ധപ്പെട്ട ബാങ്കുകളെ സമീപിക്കാം. അനുവദിച്ച വൗച്ചർ മൊബൈൽ നമ്പർ വഴി ആ വ്യക്തിക്കുമാത്രം എത്തിക്കും.
→ എന്തിനൊക്കെ?
ചികിത്സ സഹായങ്ങളും സർക്കാർ സബ്സിഡികളും ധനസഹായങ്ങളും ഇ-റുപിയായി കിട്ടും.മാതൃശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍ എന്നിവക്ക് കീഴിൽ മരുന്നും പോഷകാഹാരവും നൽകുന്ന സേവനങ്ങൾക്കും താഴ്ന്ന വരുമാനക്കാർക്കുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി പ്രകാരം മരുന്നുകളും രോഗനിർണയവും മറ്റും നടത്താനും വളം സബ്സിഡി തുടങ്ങിയ സേവനങ്ങൾക്കും ഉപയോഗിക്കാം. സ്വകാര്യ മേഖലക്ക് ജീവനക്കാരുടെ ക്ഷേമ, കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) പരിപാടികളുടെ ഭാഗമായി പ്രയോജനപ്പെടുത്താം.
→ പദ്ധതിയിലെ ബാങ്കുകൾ
എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ, യൂനിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, കനറ, എച്ച്.ഡി.എഫ്.സി, ആക്സിസ്, പഞ്ചാബ് നാഷനല്‍, ഇന്‍ഡസ് ഇന്‍ഡ്, ഐ.സി.ഐ.സി.ഐ, കോടക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.