Posted On
date_range Updated On
date_range വാട്സാപ്പിൽ മെസേജ് തിരയാന്‍ ഇനി നീണ്ട സ്ക്രോളിങ് വേണ്ട; പകരം ഈ രീതി ഉപയോഗിക്കൂ...
വാട്സാപ്പിൽ ചാറ്റുകൾ നിറയുമ്പോൾ പെട്ടെന്ന് മറുപടി നൽകേണ്ട പല മെസേജുകൾ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് പലപ്പോഴും സംഭവിക്കാറില്ലേ?. മാത്രമല്ല ആവശ്യമുള്ള മെസേജ് കണ്ടു പിടിക്കുന്നതിന് ഏറെ നേരം സ്ക്രോൾ ചെയ്യേണ്ടിയും വരും. ഇതൊഴിവാക്കി ഫാമിലി ഗ്രൂപ്പ്, സ്കൂൾ ഗ്രൂപ്പ്, ജോലി സംബന്ധമായ ഗ്രൂപ്പുകൾ ഇങ്ങനെ സമാന സ്വഭാവമുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഒരുമിച്ച് കാണാൻ വാട്സാപ്പിൽ ഒരുക്കിയിരിക്കുന്ന ഫീച്ചറാണ് കസ്റ്റംസ് വാട്സാപ്പ്. ഇതെങ്ങനെയെന്ന് നോക്കാം.
- വാട്സാപ്പ് ചാറ്റ് ടാബ് തുറക്കുക.
- ചാറ്റ് ലിസ്റ്റ് കാണുന്നതിന് താഴേക്ക് സ്വയ്പ് ചെയ്യുക.
- ഫാമിലി, സ്കൂൾ, ജോലി സംബന്ധമായി ചാറ്റ് ലിസ്റ്റുകൾ തയാറാക്കുക.
- ഇനി ഓരോ ലിസ്റ്റുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ ചാറ്റ് ലിസ്റ്റിൽ ആഡ് ചെയ്യാം.
ഇനി മെസേജുകൾക്കായി വാട്സാപ്പിൽ നീണ്ട സ്ക്രോളിങ് നടത്തേണ്ട. പകരം മെസേജിന്‍റെ സ്വഭാവം അനുസരിച്ച് അനുബന്ധ ചാറ്റ് ലിസ്റ്റിൽ കയറിയാൽ മതി. കസ്റ്റംസ് വാട്സാപ്പ് വാട്സാപ്പിലെ മെസേജുകളുടെ എണ്ണം കുറക്കില്ല. പക്ഷേ മെസേജുകളുടെ നീണ്ട നിര ഒഴിവാക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.