വാണിജ്യ സിലിണ്ടറിന് ആറു രൂപ കൂട്ടി

കൊച്ചി: രാജ്യത്ത് ഒരിടവേളക്കുശേഷം വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. കൊച്ചിയിൽ 19 കിലോ ഗ്രാം സിലിണ്ടറിന് ആറ് രൂപ കൂടി 1812 രൂപയായി.

ഫെബ്രുവരി ഒന്നിന് ഇത്​ 1806 ആയിരുന്നു. വില വർധന മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജനുവരി ഒന്നിന് 14.50 രൂപ കുറച്ചിരുന്നു. അതേസമയം, 2024 ആഗസ്റ്റ് മുതൽ 14.2 കിലോ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന് 5.50 രൂപ കൂടി 1965 ആയി. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ 20.5 രൂപ കുറച്ചിരുന്നു.

ഡൽഹിയില്‍ സിലിണ്ടര്‍ വില 1797 രൂപയിൽ നിന്ന് 1803 രൂപയായി. കൊൽക്കത്തയിൽ 1913 രൂപയും മുംബൈയിൽ 1755 രൂപയും ആണ് പുതുക്കിയ വില.

Tags:    
News Summary - Commercial LPG Prices Hiked by Rs 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.