കേരളത്തിന്​ നികുതി വിഹിതമായി കേന്ദ്രത്തിന്‍റെ 2,277 കോടി

ന്യൂഡൽഹി: കേരളത്തിന്​ നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്ന്​ 2,277 കോടി രൂപ. എല്ലാ സംസ്ഥാനങ്ങൾക്കുമായി നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം നികുതി വിഹിതമായി 1.18 ലക്ഷം കോടി രൂപയാണ്​ അനുവദിച്ചത്​. ജൂൺ മാസ ഗഡുവിനൊപ്പം ഒരു മാസത്തെ വിഹിതം കൂടി മുൻകൂറായി അനുവദിച്ചതു വഴിയാണ്​ കേരളത്തിന്​ 2,277 കോടി കിട്ടിയത്​.

എല്ലാ സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ രണ്ടു ഗഡു ഒറ്റത്തവണയായി നൽകുന്നത്​ വിവിധ പദ്ധതികളിൽ മുതൽമുടക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾക്കും സഹായമെന്ന നിലയിലാണെന്ന്​ ധനമന്ത്രാലയം വിശദീകരിച്ചു. യു.പിക്കാണ്​ ഏറ്റവും കൂടുതൽ തുക കിട്ടിയത്​- 21,210 കോടി.

Tags:    
News Summary - 2,277 crore from the Center as tax share for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.