Posted On
date_range Updated On
date_range എസ്.ബി.ഐയുടെ ലാഭം 52 ശതമാനം വർധിച്ചു
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ അറ്റാദായം 51.9 ശതമാനം വർധിച്ചു. സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ 4,5714.16 കോടിയാണ് എസ്.ബി.ഐയുടെ ലാഭം. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 3,011.73 കോടിയാണ് എസ്.ബി.ഐയുടെ അറ്റാദായം.
എസ്.ബി.ഐയുടെ ആകെ വരുമാനം 75,341.80 കോടിയായി ഉയർന്നു. അതേസമയം, പലിശയിൽ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനം കുറഞ്ഞിട്ടുണ്ട്. ബാങ്കിൻെറ നിഷ്ക്രിയ ആസ്തി 5.44 ശതമാനത്തിൽ നിന്ന് 5.28 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ബാങ്കിൻെറ നിഷ്ക്രിയ ആസ്തി 7.19 ശതമാനമായിരുന്നു.
ബാങ്കിൻെറ വായ്പ വളർച്ച 6.02 ശതമാനമാണ്. മികച്ച ലാഭമുണ്ടായെങ്കിലും ഓഹരി വിപണിയിൽ അത് പ്രതിഫലിച്ചില്ല. എസ്.ബി.ഐയുടെ ഓഹരി വില 0.71 ശതമാനം ഇടിഞ്ഞ് 203.30 രൂപയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.