ബാങ്ക് പണിമുടക്ക്: എ.ടി.എം ഇടപാടുകൾക്ക് ചാർജ് ഒഴിവാക്കി എസ്.ബി.ഐ

സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കുമായി മുന്നോട്ട് പോകാൻ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് തീരുമാനിച്ചതിനെ തുടർന്ന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എ.ടി.എം ഇടപാട് ചാർജുകൾ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു. ഈ മൂന്ന് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ചാർജില്ലാതെ രാജ്യത്തെ ഏത് ബാങ്ക് എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും.

മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും

പണിമുടക്ക് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, വാട്സാപ്പ് ബാങ്കിങ് എന്നിവയുൾപ്പെടെ എസ്.ബി.ഐയുടെ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താം. കൂടാതെ യു.പി.ഐ, ഐ.എം.പി.എസ്, എൻ.ഇ.എഫ്‌.ടി, ആർ.ടി.ജി.എസ് എന്നിവ വഴി പണമിടപാടുകളും പേയ്‌മെന്റുകളും പോലുള്ള പതിവ് ബാങ്കിങ് ജോലികളും ഉപഭോക്താക്കൾക്ക് ചെയ്യാം. അതായത് ഉപഭോക്താക്കൾക്ക് വീടുകളിൽ ഇരുന്ന് തന്നെ പല അത്യാവശ്യ ഇടപാടുകളും പൂർത്തിയാക്കാൻ സാധിക്കും.

പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ദിവസമായ ഇന്ന് ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - sbi removes atm charges for three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.