ന്യൂഡൽഹി: പോസ്റ്റ് ഒാഫിസുകളെ കണ്ണിചേർത്ത് രൂപവത്കരിച്ച ഇന്ത്യ പോസ്റ്റ് പേമെൻറ്സ് ബാങ്ക് (െഎ.പി.പി.ബി) ആഗസ്റ്റ് 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ ലളിതമാക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ബാങ്കിന് ജില്ലയിൽ ഒരു ശാഖ എന്ന നിലക്കാവും ആദ്യഘട്ടത്തിൽ ഉണ്ടാവുക.
നിലവിൽ രണ്ട് തപാൽ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും 21 മുതൽ 648 ശാഖകൾ പ്രവർത്തനസജ്ജമാകും. െഎ.പി.പി.ബി വഴി രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഒാഫിസുകളും ഗ്രാമീണ മേഖലയിൽ സാമ്പത്തിക സേവനങ്ങൾ നൽകുന്ന നിലയിലെത്തും. ഗ്രാമീണ തലത്തിൽ നേരിട്ട് ബന്ധപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ്ങ് ശൃംഖലയായും ഇത് മാറും. ഇൗ വർഷം അവസാനത്തോടെ 1.55 ലക്ഷം പോസ്റ്റ് ഒാഫിസ് ശാഖകളും പരസ്പരം ബന്ധിപ്പിച്ച് ബാങ്കിങ് സേവനം കൂടുതൽ കാര്യക്ഷമമാക്കും.
ബാങ്ക് ശാഖകളും പോസ്റ്റ് ഒാഫിസിനോട് ചേർന്ന 3250 സേവനേകന്ദ്രങ്ങളും 11000 തപാലോഫീസർമാരും ചേർന്ന് ഗ്രാമനഗര വ്യത്യാസമില്ലാതെ പടിവാതിൽക്കൽ ബാങ്കിങ് സേവനമെത്തിക്കും. 17 കോടി പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകൾ ബാങ്കിന് കീഴിലാക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
നഗരങ്ങളിലൊതുങ്ങിയ ഡിജിറ്റൽ ബാങ്കിങ് ഗ്രാമീണതലത്തിലെത്തിക്കലും ലക്ഷ്യമാണ്. പണവിനിമയം അടക്കമുള്ള സേവനങ്ങളും ഇതുവഴി ലഭിക്കും. ഏത് ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും പ്രശ്നമുണ്ടാകില്ല. മൊബൈൽ ആപ് വഴിയോ പോസ്റ്റ് ഒാഫിസിൽ നേരിട്ട് എത്തിയോ ബാങ്കിെൻറ സേവനം തേടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.