ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിൽ ജനുവരിയിൽ തുടർച്ചയായി നാല് ബാങ്ക് അവധി ദിനങ്ങള്‍ വരുന്നു. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കും ചേരുമ്പോഴാണ് നാല് അവധി ദിനങ്ങൾ വരുന്നത്. ബാങ്ക് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ മുൻകരുതുലുകൾ എടുക്കമെന്നാണ് നിർദേശം.
ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍ വരുന്നത്. ജനുവരി 24 നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി. 25 ഞായറാഴ്ചയും 26 റിപ്പബ്ലിക് ദിനവുമാണ്. തൊട്ടുപിന്നാലെ വരുന്ന ജനുവരി 27ന് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കുകയാണ്. അതിനാലാണ് തുടർച്ചയായി നാല് ദിവസം അവധിയായി മാറുന്നത്.
ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ അടക്കം രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യു.എഫ്.ബി.യു(യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യം നടപ്പാക്കണമെന്നാണ് പണിമുടക്കുന്നവരുടെ ആവശ്യം.
നിലവില്‍ എല്ലാ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ബാങ്ക് ജീവനക്കാര്‍ക്ക് അവധിയാണ്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിന് വേണ്ടി തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ തയാറാണെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.