ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ ഉറപ്പുവരുത്തുന്ന ഇന്ത്യ പോസ്റ്റ് പേമൻറ് ബാങ്ക് (െഎ.പി.പി.ബി) ഇന്ന്് ആരംഭംകുറിക്കും. തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 650 ശാഖകളും 3250 ആക്സസ് പോയൻറുകളുമടങ്ങുന്ന ബാങ്കിെൻറ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്നത്. രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഒാഫിസുകൾ ഡിസംബർ 31ഒാടെ െഎ.പി.പി.ബിയുമായി ബന്ധിപ്പിക്കും. പോസ്റ്റ് ഒാഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ െഎ.പി.പി.ബിയുമായി ബന്ധിപ്പിക്കാം.
വീട്ടുപടിക്കൽ സേവനമെത്തിക്കാൻ പോസ്റ്റ്മാൻ/പോസ്റ്റ് വുമൺ എന്നിവരുെട പ്രവർത്തനങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 2015ലാണ് പേമൻറ് ബാങ്കിനുള്ള അനുമതി റിസർവ് ബാങ്ക് തപാൽ വകുപ്പിന് കൈമാറിയത്. എയർടെല്ലിനും പേടിഎമ്മിനുമാണ് നിലവിൽ പേമൻറ് ബാങ്കിങ് സംവിധാനം ഒരുക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. നേരത്തേ െഎ.പി.പി.ബി തുടങ്ങുന്നതിനുള്ള ചെലവ് 800 കോടിയിൽനിന്ന് 1435 കോടിയായി കേന്ദ്രമന്ത്രിസഭ പുതുക്കിനിശ്ചയിച്ചിരുന്നു. ഇതിൽ 400 കോടി സാേങ്കതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചെലവുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.