സഹകരണ ബാങ്കുകളും സംഘങ്ങളും പലിശ നിരക്ക് കൂട്ടി

തിരുവനന്തപുരം: കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി. സഹകരണ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പലിശ വർധിപ്പിക്കാന്‍ തീരുമാനിച്ചത്.

പുതുക്കിയ നിരക്ക് നിലവിൽ വരുന്ന​തോടെ ദേശസാൽകൃത, ഇതര ബാങ്കുക​ളേക്കാൾ കൂടുതൽ പലിശ ഇടപാടുകാർക്ക് ലഭിക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളിലാണ് കേരള ബാങ്കിനേക്കാൾ പലിശ കൂടുതൽ.

15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.5ശതമാനമാണ് സഹകരണ സംഘങ്ങളിലെ പുതുക്കിയ പലിശ. കേരള ബാങ്കിൽ ഇത് 5 ശതമാനമാണ്. ഒരുവര്‍ഷത്തിലധികം സമയത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് കേരള ബാങ്കിൽ 6.75 ശതമാനവും സഹകരണ സംഘങ്ങളിൽ 7.75 ശതമാനം പലിശ ലഭിക്കും. ആനുപാതികമായി മറ്റ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രാഥമിക സഹകരണ സംഘങ്ങളിലെ പുതുക്കിയ പലിശ നിരക്ക്

15 -45 ദിവസം5.5 %
46-90 ദിവസം6 %
91-179   ദിവസം6.5 %
180 -364 ദിവസം6.75 %
365 + ദിവസം7.75 %

കേരള ബാങ്കിലെ പുതുക്കിയ പലിശ നിരക്ക്

15 -45 ദിവസം 

                  5%

46-90 ദിവസം 

 5.5 %

91-179 ദിവസം

5.75 %

180 -364 ദിവസം 

6.25 %

365 + ദിവസം

6.75%

Tags:    
News Summary - Co-operative banks and societies increased interest rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.