ആപ്പ്ൾ സി.ഇ.ഒ സ്ഥാനത്തുനിന്ന് ടിം കുക്ക് പടിയിറങ്ങുന്നു; പിൻഗാമിയായി ജോൺ ടെർണസ്

കാലിഫോർണിയ: അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ആപ്പ്ൾ സി.ഇ.ഒ സ്ഥാനത്തുനിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. ജോൺ ടെർണസ് ആപ്പ്ളിന്റെ പുതിയ സി.ഇ.ഒയായി ചുമതലയേൽക്കും. നിലവിൽ ഹാർഡ് വെയർ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റാണ് 50 വയസ്സുകാരൻ ജോൺ ടെർണസ്.

സെപ്റ്റംബറിലാണ് ടിം കുക്ക് സ്ഥാനമൊഴിയുക. 1998ലാണ് ടിം കുക്ക് ആപ്പ്ളിൽ എത്തുന്നത്. ആപ്പ്ളിന്റെ നിർണായക ഘട്ടങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്. 2011ൽ ആപ്പ്ളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആരോഗ്യകാരണങ്ങളെ തുടർന്ന് മാറിയതിന് പിന്നാലെയാണ് ടിം കുക്ക് സി.ഇ.ഒ ആയി ചുമതലയേൽക്കുന്നത്. ആപ്പ്ളിന്റെ സി.ഇ.ഒ ആകാനും കമ്പനിയെ നയിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് കുക്ക് പ്രതികരിച്ചു. ആപ്പ്ളിന്റെ ഉൽപ്പന്നശ്രേണി വികസിപ്പിക്കുന്നതിലും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം നാല് ട്രില്യൺ ഡോളറായി ഉയർത്തുന്നതിലും ടിം കുക്ക് നിർണായ പങ്കുവഹിച്ചിരുന്നു. സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറിയാലും ടിം കുക്ക് കമ്പനിയുടെ എക്സിക്യൂട്ടിവ് ചെയർമാനായി തുടരും.

2001ൽ ആപ്പ്ളി​ന്റെ ഭാഗമായ ജോൺ ടെർണസ്, പ്രൊഡക്ട് ഡിസൈൻ വിഭാഗത്തിലായിരുന്നു. പിന്നീട് ഹാർഡ് വെയർ എൻജിനീയറിങ്ങിൽ സീനിയർ വൈസ് പ്രസിഡന്റായി. ഐഫോണുകൾ, ഐപാഡുകൾ, ആപ്പ്ൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങളുടെ വികസനത്തിൽ മുൻനിരയിൽ പ്രവർത്തിച്ചു. കരിയർ മുഴുവൻ ആപ്പ്ളിൽ ചെലവഴിച്ച തനിക്ക്, സ്റ്റീവ് ജോബ്‌സിന്റെ കീഴിൽ ജോലി ചെയ്യാനും ടിം കുക്കിനെ ഉപദേഷ്ടാവായി ലഭിക്കാനും ഭാഗ്യം ലഭിച്ചുവെന്ന് ടെർണസ് പ്രതികരിച്ചു.

1976ൽ കാലിഫോർണിയയിലെ കുപെർട്ടിനോയിലെ ജോബ്‌സിന്റെ ഗാരേജിൽ ആപ്പ്ളിന്റെ തുടക്കം. സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ഇന്റർനെറ്റ് യുഗത്തിൽ സാങ്കേതികവിദ്യയുടെ വിപ്ലവം തന്നെ സൃഷ്ടിക്കുകയായിരുന്നു ആപ്പ്ളിലൂടെ. ആപ്പ്ളിന്റെ മാക്, ഐഫോൺ, ആപ്പ്ൾ വാച്ച്, ഐപാഡ് എന്നിവക്ക് ആരാധകർ ഏ​റെയാണ്.

Tags:    
News Summary - Apple names John Ternus as next CEO Tim Cook shifts role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 04:56 GMT