Posted On
date_range Updated On
date_range കരിപ്പൂരിൽ ദോഹ വിമാനം 16 മണിക്കൂർ വൈകി
കരിപ്പൂർ: എയർ ബബ്ൾ കരാറിലെ അവ്യക്തതയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ദോഹ വിമാനം മണിക്കൂറുകളോളം വൈകി. വ്യാഴാഴ്ച രാവിലെ 6.25ന് വിമാനമാണ് വൈകിയത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള കരാർ കാലാവധി ബുധനാഴ്ച രാത്രിയോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്.
95 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കരാർ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിൽ വിമാനം ആദ്യം ഉച്ചക്ക് 12നും പിന്നീട് ൈവകീട്ട് ആറിനും പുറപ്പെടുമെന്നറിയിച്ചിരുന്നു. അവ്യക്തത തുടർന്നതിനാൽ വൈകീട്ട് നാലിന് റദ്ദാക്കി. കരാർ പുനഃസ്ഥാപിച്ചതോടെയാണ് രാത്രി പത്തിന് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.