തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോ എന്നതിൽ ചിരിയോടെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് അനുവദിച്ചാൽ ധർമ്മടത്ത് പിണറായിക്കെതിരെ മത്സരിക്കാൻ തയാറാണെന്ന പി.വി. അൻവറിന്റെ ചോദ്യത്തോടായിരുന്നു മറുപടി.
അതിന് താൻ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലല്ലോ, താൻ മത്സരിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് അൻവറല്ലല്ലോ എന്നായിരുന്നു പ്രതികരണം. നിയമസഭ തെരഞ്ഞെടുപ്പിൽ ആരാകും എൽ.ഡി.എഫിനെ നയിക്കുക എന്ന ചോദ്യത്തിന് ആദ്യം ചിരിയായിരുന്നു മറുപടി.
ചോദ്യം ആവർത്തിച്ചതോടെ അതിന് നിങ്ങൾ അധികം വിഷമിക്കേണ്ട, ആ സമയത്ത് പറയാമെന്ന് പ്രതികരിച്ചു. വനം ഭേദഗതി നിയമം പിൻവലിച്ചത് അൻവറിന്റെ ക്രെഡിറ്റായി അവകാശപ്പെടുമോ എന്ന ചോദ്യമുയർന്നപ്പോഴും ചിരിയായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.