നിലപാട് മാറ്റി ഗവർണർ: സജി ഗോപിനാഥ് സാ​ങ്കേതിക സർവകലാശാല വി.സി

തിരുവനന്തപുരം: ഡോ.സജി ഗോപിനാഥിനെ സാ​ങ്കേതിക സർവകലാശാല വി.സിയായി നിയമിച്ചു. കെ.ടി.യു വി.സിയുടെ താൽക്കാലിക ചുമതല സജി ഗോപിനാഥിന് നൽകിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കിയത്. മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സജി ഗോപിനാഥിനെ വി.സിയായി നിയമിച്ചിരിക്കുന്നത്. സിസ തോമസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

നേരത്തെ സജി ഗോപിനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എം.എസ് രാജശ്രീയെ പുറത്താക്കിയ ഉത്തരവ് സജിഗോപിനാഥിനും ബാധകമാവുമെന്ന് അറിയിച്ചായിരുന്നു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ, മുൻ നിലപാടിൽ നിന്നും ഗവർണർ അയയുന്നുവെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നേരത്തെ സിസ തോമസ് വിരമിക്കുമ്പോൾ പകരം വി.സിയെ നിയമിക്കാനായി സർക്കാറിനോട് ഗവർണർ പട്ടിക ആവശ്യപ്പെട്ടിരുന്നു. സർക്കാർ നൽകിയ മൂന്നംഗ പട്ടികയിൽ ഒന്നാമത്തെ പരിഗണന സജി ഗോപിനാഥിനായിരുന്നു. തുടർന്ന് ഈ പട്ടികയിൽ നിന്നും സജി ഗോപിനാഥിനെ വി.സിയായി ഗവർണർ നിയമിക്കുകയായിരുന്നു. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതടക്കമുള്ള നടപടികളിൽ ഹൈകോടതിയിൽ നിന്ന് തിരിച്ചടിയേറ്റതിന് പിന്നാലെ ഗവർണർ സർക്കാറിന് വഴങ്ങുന്നുവെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.

Tags:    
News Summary - Saji Gopinath Technical University VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.