കോഴിക്കോട്: കേരളത്തിന്‍റെ സാമ്പത്തിക പരിമിതിക്കുള്ളിൽനിന്ന് തയാറാക്കിയ മികച്ച ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. റവന്യൂ കമ്മി സംസ്ഥാന ജി.ഡി.പിയുടെ 1.9 ശതമാനമായും ധനകമ്മി 3.16 ശതമാനമായും പരിമിതപ്പെടുത്താൻ കഴിഞ്ഞത് പ്രതികൂല സാഹചര്യത്തിൽ നടത്തിയ മികച്ച ധനമാനേജ്മെന്റിന് തെളിവാണ്.
നികുതി വരുമാനത്തിൽ പതിനായിരം കോടി രൂപയുടെ വർധനയാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം നേടണമെങ്കിൽ നികുതി പിരിവ് കാര്യക്ഷമമാക്കുകയും നികുതി ചോർച്ച തടയുകയും വേണം. എന്നാൽ, അതു സംബന്ധിച്ച തീരുമാനങ്ങളോ നിർദേശങ്ങളോ ബജറ്റ് പ്രസംഗത്തിൽ കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.