തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്‌റ്റ് നിർമാണം പൂർത്തിയായ 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക് കൈമാറാൻ സജ്ജമാക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. എൻഡോസൾഫാൻ മേഖലയിലെ പുനരധിവാസം സംബന്ധിച്ച വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥതല യോഗത്തിൽ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. നിലവിലെ തടസ്സങ്ങളും തുടർപ്രവർത്തനങ്ങളും അവലോകനം ചെയ്യാനാണ് യോഗം ചേർന്നത്. നിലവിൽ കുടിവെള്ളവും വൈദ്യുതിയും എത്താത്തിടത്ത് അവ എത്തിക്കാനും റോഡുകൾ സജ്ജമാക്കാനുമുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.

എൻഡോസൾഫാൻ മേഖലയിലെ ബഡ്‌സ് സ്‌കൂളുകൾ ഉടൻ പ്രവർത്തനക്ഷമമാക്കാൻ കേരള സാമൂഹിക സുരക്ഷാ മിഷനെയും കുടുംബശ്രീ മിഷനെയും ചുമതലപ്പെടുത്തി. ഈ സ്‌കൂളുകളിലെ ജീവനക്കാരുടെ കരാർ പുതുക്കൽ തുടങ്ങിയ പ്രശ്നങ്ങൾ തീർപ്പാക്കാനും നിർദേശം നൽകി.

ബഡ്‌സ് സ്‌കൂളുകൾക്ക് രജിസ്‌ട്രേഷന് 18 വയസ്സിൽ താഴെയുള്ള കുറഞ്ഞത് 20 കുട്ടികളെങ്കിലും വേണമെന്ന വ്യവസ്ഥയിൽ എൻഡോസൾഫാൻ മേഖലയിലെ ബഡ്‌സ് സ്‌കൂളുകൾക്ക് മാത്രമായി ഇളവിന് ശിപാർശ ചെയ്യും. എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാം ഘട്ടത്തിലെ വീടുകളുടെ നിർമാണം 2023 മേയിൽ പൂർത്തിയാക്കും.

Tags:    
News Summary - Endosulfan Rehabilitation: 55 houses to be handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.