ഡോ. ആസാദ് മൂപ്പൻ 

ദീർഘദർശിയായ ബജറ്റ് -ഡോ. ആസാദ് മൂപ്പൻ

കൊച്ചി: കേരളത്തെ മെഡിക്കൽ ടൂറിസം ഹബ്ബാക്കുന്നതിനും സംസ്ഥാനത്തിന്‍റെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘദർശിയായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.

കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ കിട്ടണമെന്ന് ആഗ്രഹിക്കുന്ന വിദേശികളെ ആകർഷിക്കാൻ ബജറ്റ് സഹായിക്കും. അർബുദ പരിശോധനക്കും ചികിത്സക്കും കൂടുതൽ നിക്ഷേപങ്ങൾ നടത്താനുള്ള തീരുമാനവും സന്തോഷകരമാണ്. എല്ലാ സർക്കാർ ആശുപത്രികളും അർബുദ ചികിത്സക്കുള്ള മാതൃകാകേന്ദ്രങ്ങളാക്കി മാറ്റുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നു.  

മികച്ച ബജറ്റ് -ജോസ് കെ.മാണി

കോ​ട്ട​യം: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​നി​ട​യി​ലും ജ​ന​ക്ഷേ​മ​വും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​വും ല​ക്ഷ്യ​മി​ടു​ന്ന മി​ക​ച്ച ബ​ജ​റ്റാ​ണ്​ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് (എം) ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ.​മാ​ണി. വി​ക​സ​ന പ്ര​ക്രി​യ​യി​ല്‍ ജ​ന​കീ​യ ബ​ദ​ല്‍ സൃ​ഷ്ടി​ച്ച് മു​ന്നേ​റു​ക​യെ​ന്ന എ​ൽ.​ഡി.​എ​ഫി​ന്‍റെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച ക്ഷേ​മ പ​ദ്ധ​തി​ക​ള​ത്ര​യും. സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി വ​ള​ര്‍ച്ച​യു​ടെ പാ​ത​യി​ലെ​ത്തി​ച്ച് സാ​മ്പ​ത്തി​ക ഭ​ദ്ര​ത കൈ​വ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള്‍ ബ​ജ​റ്റി​ലു​ണ്ട്.

ബ​ദ​ൽ സാ​ധ്യ​മാ​ക്കു​ന്ന ബ​ജ​റ്റ് -കെ.​എ​സ്.​ടി.​എ

ജ​ന​വി​രു​ദ്ധ കേ​ന്ദ്ര ബ​ജ​റ്റി​നു മു​ന്നി​ൽ ബ​ദ​ൽ സാ​ധ്യ​മാ​ണെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്കു​ന്ന​താ​ണ് കേ​ര​ള ബ​ജ​റ്റെ​ന്ന് കെ.​എ​സ്.​ടി.​എ. വി​ദ്യാ​ഭ്യാ​സ​വും ആ​രോ​ഗ്യ​വും ഉ​ൾ​പ്പെ​ടു​ന്ന സേ​വ​ന മേ​ഖ​ല​യു​ടെ ആ​ധു​നീ​ക​ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നും തു​ക നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ​ക്കു​ള്ള കേ​ര​ള വി​ഹി​തം കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ഷേ​ധി​ക്കു​മ്പോ​ഴും സ്​​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കും യൂ​നി​ഫോ​മി​നു​മാ​വ​ശ്യ​മാ​യ തു​ക വ​ക​യി​രു​ത്തി​യ​ത്​ സ്വാ​ഗ​താ​ർ​ഹ​മാ​ണ്.

Tags:    
News Summary - dr azad moopen kerala budget 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.