ഏ​ഷ്യാ ക​പ്പ്​ വ​നി​ത ബാ​സ്​​ക​റ്റ്​ ബാ​ൾ ടൂ​ർ​ണ​മെൻറി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യ സ്​​റ്റെ​ഫി നി​ക്​​സ​ൺ, ശ്രു​തി അ​ര​വി​ന്ദ്, ശ്രീ​ക​ല. ആ​ർ,
അ​നു​മ​രി​യ. സി.​എ​സ്​ എ​ന്നി​വ​ർ

തി​രു​വ​ന​ന്ത​പു​രം: ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ൽ ഈ ​മാ​സം 27 ന്​ ​ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യാ ക​പ്പ്​ വ​നി​ത ബാ​സ്​​ക​റ്റ്​ ബാ​ൾ ടൂ​ർ​ണ​മെൻറി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നാ​ലു മ​ല​യാ​ളി​ക​ൾ.

സ്​െ​റ്റ​ഫി നി​ക്​​സ​ൺ (കെ.​എ​സ്.​ഇ.​ബി), ആ​ർ. ശ്രീ​ക​ല (മാ​ർ ഇ​വാ​നി​യോ​സ്​ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), സി.​എ​സ്. അ​നു​മ​രി​യ (അ​സം​പ്​​ഷ​ൻ കോ​ള​ജ്, ച​ങ്ങ​നാ​ശ്ശേ​രി), ശ്രു​തി അ​ര​വി​ന്ദ്​ (​െറ​യി​ൽ​വേ) എ​ന്നീ മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്കാ​ണ്​ ടീ​മി​ൽ ഇ​ടം​കി​ട്ടി​യ​ത്. ടീം ​ബു​ധ​നാ​ഴ്​​ച ജോ​ർ​ഡ​നി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു.

ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന ടൂ​ർ​ണ​മെൻറ്​ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം ജോ​ർ​ഡ​നി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. ജ​പ്പാ​ൻ, കൊ​റി​യ, ആ​സ്​​ട്രേ​ലി​യ, ചൈ​ന, കൊ​റി​യ, ചൈ​നീ​സ്​ താ​യ്​​പേ​യ്, ന്യൂ​സി​ലാ​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ ടൂ​ർ​ണ​മെൻറി​ൽ പ​​ങ്കെ​ടു​ക്കു​ന്ന മ​റ്റു ടീ​മു​ക​ൾ. ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ​യാ​ണ്​ ടൂ​ർ​ണ​മെൻറ്. ഒ​ളി​മ്പി​ക്​​സ്​ വെ​ള്ളി മെ​ഡ​ൽ ജേ​താ​വാ​യ ജ​പ്പാ​നു​മാ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. നി​ല​വി​ലെ ചാ​മ്പ്യ​ൻ കൂ​ടി​യാ​ണ്​ ജ​പ്പാ​ൻ.

Tags:    
News Summary - Asia Cup Women's Basketball Tournament; Four Malayalees in the Indian team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.