കണ്ടാൽ റംബൂട്ടാൻ തന്നെ; തേനിനെക്കാൾ മധുരമുള്ള പുലാസാൻ

ഒറ്റ നോട്ടത്തിൽ റംബൂട്ടാനോട് സാമ്യമുള്ള കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന പഴമാണ് ഫിലോസാൻ അഥവാ പുലാസാൻ. ഫിലിപ്പീൻസിൽ ബുലാലയെന്നും വിളിക്കുന്ന ഈ പഴത്തിന്‍റെ ജന്മദേശം മലേഷ്യയാണ്. കടും ചുവപ്പ്, ഇളം ചുവപ്പ് എന്നിങ്ങനെ രണ്ടു നിറത്തിലാണ് പഴങ്ങളുള്ളത്.

നീർവാർച്ചയുള്ള മണ്ണാണ് പുലാസാൻ കൃഷി ചെയ്യാൻ തിരഞ്ഞെടുക്കേണ്ടത്. ജൈവ വള പ്രയോഗമാണ് ഉത്തമം. എട്ട് മുതൽ പത്ത് മീറ്റർവരെ അകലത്തിൽ രണ്ടടി സമചതുരത്തിൽ കുഴികളെടുത്ത് എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ഉണങ്ങിയ ചാണകപ്പൊടി എന്നിവ മേൽമണ്ണുമായി ചേർത്ത് വേണം തൈകൾ നടാൻ. വിത്തു തൈകളാണെങ്കിൽ ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയില്ല എന്ന കാരണത്താൽ നടീലിന് വശം ചേർത്തൊട്ടിച്ച ഒട്ടു തൈകളാണ് ഉപയോഗിക്കേണ്ടത്. 10 മുതൽ 15 മീറ്റർ വരെ ചെടികൾ ഉയരം വെക്കും.

വർഷത്തിൽ രണ്ടു മൂന്ന് തവണ ജെവ വളങ്ങൾ ചെടിക്ക് നൽകണം. മൂന്നു മുതൽ അഞ്ച് വർഷം വരെ കൊണ്ട് പുലാസാൻ കായ്ച്ചു തുടങ്ങും.ഒരു കുലയിൽ 25 കായ്കൾ വരെ ഉണ്ടാകും. പഴങ്ങൾ മഞ്ഞയോ ചുവപ്പോ നിറമാകുമ്പോൾ വിളവെടുക്കാം. വിറ്റാമിൻ സി, കാൽസ്യം, മാംസ്യം, കാർബോ ഹൈഡ്രേറ്റ് എന്നിവ അടങ്ങിയ പുലാസൻ ജാം, ഐസ്ക്രീം എന്നിവയിൽ ചേർക്കാറുണ്ട്.

Tags:    
News Summary - Pulasan fruit plant farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.